തിരുവനന്തപുരം: കേരളത്തിലെ കടൽ തീരങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം. വേലിയേറ്റംമൂലം ഇന്ന് അർധരാത്രി മുതൽ രണ്ട് ദിവസംവരെ കടൽ പ്രക്ഷുബ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷമ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും തെക്കൻ ജില്ലകളിൽ ഇതിന് കൂടുതൽ ശക്തമാവാൻ ഇടയെന്നും അധികൃതർ അറിയിക്കുന്നു. മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഹാർബറുകളിൽ ബോട്ടും മറ്റ് മത്സ്യബന്ധന സാമഗ്രികളും സുരക്ഷിതമാക്കണമെന്നും മുന്നറിയിപ്പുണ്ട്.