തിരുവനന്തപുരത്തെ ലുല് മാളിന് എതിർവശം പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് മാലിന്യങ്ങൾ കൂമ്പാരമായിരിക്കുന്നത് . ഇവ അഴുകി പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാർക്കും റോഡരികിലൂടെ നടക്കുന്ന കാൽനടയാത്രക്കാർ ക്കും മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മുന്നറിയിപ്പുകൾ അവഗണിച്ച് ഇപ്പോഴും ഹോട്ടലുകളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കണമെന്ന് പറയുമ്പോഴും അവ ചാക്കിൽ കെട്ടിയും പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന രീതികൾക്ക് മാറ്റമില്ല.
മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പൊതുസ്ഥലത്തെ മാലിന്യ കൂമ്പാരം പകർച്ച വ്യാധികൾക്ക് കാരണമാകുമെന്നതും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നുള്ള ഭീതിയിലുമാണ് കാല്നടയാത്രക്കാരായ ആളുകളും പരിസരവാസികളും .
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന പേരിന് മാത്രമാകുന്നതും രാജ്യത്ത് ലോക്‌ഡോൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിലവാരം സംബന്ധിച്ച പരാതികൾ പെരുകുന്നുതും സജീവമാണ് .