ഹൈക്കോടതിയിൽ വാച്ച്മാൻ

10

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം.

ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം 4 (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും.

ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

NO COMMENTS

LEAVE A REPLY