തിരുവനന്തപുരം: വയനാട് ആദിവാസി ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ ശുപാര്‍ശ ചെയ്തു. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ‘ആശിക്കും ഭൂമി’ അടക്കമുള്ള പദ്ധതികളിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. പദ്ധതിയുടെ മറവില്‍ മിച്ചഭൂമി വന്‍വില കൊടുത്തുവാങ്ങി അത് സര്‍ക്കാറിന് മറിച്ചുവില്‍ക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. ആദിവാസികളെ പറ്റിക്കാന്‍ കൂട്ടുനിന്നത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണെന്ന് വ്യക്തമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പ്രത്യക്ഷ സമരരംഗത്തേക്ക് എത്തിയിരുന്നു.