കല്‍പ്പറ്റ• വയനാട് മാനന്തവാടി അഞ്ചാംമൈലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍, ലോറിയിലെത്തിച്ച കോഴിമാലിന്യം കുഴിച്ചു മൂടാന്‍ ശ്രമിച്ച മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കാണ് കോഴിക്കോടുനിന്നു മാലിന്യം വയനാട്ടിലെത്തിച്ചത്. ജനവാസമേഖലയില്‍ കുഴിച്ചു മൂടുന്നതു നാട്ടുകാര്‍ തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാള്‍ക്കു കുഴിയില്‍ വീണു പരുക്കേല്‍ക്കുകയും ചെയ്തു. സമാനമായ രീതിയില്‍ ഈ പ്രദേശത്ത് ഇതിനുമുന്‍പും കോഴിമാലിന്യം കുഴിച്ചു മൂടിയിരുന്നു.