വയനാട് മുത്തങ്ങയിൽ കുഴൽപ്പണവേട്ട

199

കൽപ്പറ്റ ∙ വയനാട് മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണവേട്ട. രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ പത്രണ്ടുലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കർണാടക, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒൻപത് ലക്ഷവും മൂന്നും ലക്ഷവും വീതം അരയിൽവച്ചു കെട്ടിയാണ് പണം കടത്താൻ ശ്രമിച്ചത്.

രാവിലെ ബെംഗളുരൂവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസുകളിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽനിന്ന് മാത്രം പിടികൂടിയ തുക നാല് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയായി.

NO COMMENTS

LEAVE A REPLY