രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 80.01 ശതമാനം – വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്‌.

307

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് – സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 77.67ശതമാനം പോളിങ്. 2014-ല്‍ 74.02 ശതമാനമായിരുന്നു . 2009-ല്‍ 73.37 ശതമാനവും.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29-ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.

ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02-ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17-ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു.

NO COMMENTS