ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയെ കുറിച്ച്‌ അറിയില്ലെന്ന് – സീതാറാം യെച്ചൂരി വ്യക്തമാക്കി

128

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയെ കുറിച്ച്‌ അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.

എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഇത് വ്യക്തിപരമായ കേസാണ്. അതിനാല്‍ തന്നെ ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ പാര്‍ട്ടി ഇടപെടില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

നേരത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നപ്പോഴും ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്ക് ഈ കേസുമായ ബന്ധമില്ല എന്ന നിലപാട് തന്നെയാണ്സി.പി.എം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഉള്‍പ്പടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. സമാനമായ നിലപാട് തന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്നത്.

NO COMMENTS