ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐഎസ് തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതിന് 21 കാരനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്തു. മീററ്റില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് നയീമിന് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 26ന് ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരുടെ പക്കല്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകള്‍ അടക്കം ആയുധങ്ങളും വെടിക്കപ്പും കണ്ടെടുത്തിരുന്നു.ഡല്‍ഹിയിലെ തിരക്കുള്ള സ്ഥലങ്ങളിലും പ്രധാന വ്യക്തികളെത്തുന്ന മറ്റിടങ്ങളിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടത്. അറസ്റ്റിലായവരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.
Home NEWS NRI - PRAVASI ഭീകരർക്ക് ആയുധങ്ങള്‍ നല്കി സഹായിച്ചതിന് നയീമിന് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു .