അബുദാബി : യു എ ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കാസറഗോഡ് ജില്ല കെഎംസിസി “വി ലവ് യു എഇ” എന്ന പേരിൽ വിവിധ മണ്ഡലങ്ങളുടെ അടിസ്ഥാന ത്തിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു,
ഡിസംബർ 2ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ഖാലിദിയ പാർക്കിൽ വെച്ച് നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു, ചെയർമാനായി ഹനീഫ പടിഞ്ഞാറുമൂല, ജനറൽ കൺവീനറായി അസീസ് പെർമുദ, വൈസ് ചെയർമാൻമാരായി ഫാറൂഖ് കൊളവയൽ ,ഇസ്മായിൽ ഉദിനൂർ, ആബിദ് നാലാംവാതുക്കൽ, കൺവീനർമാരായി ഖാലിദ് ബമ്പ്രാണ, ഹനീഫ എരിയാൽ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് സുലൈമാൻ കാനക്കോടിന്റെ ആദ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ഷമീം ബേക്കൽ , സമീർ തായലങ്ങാടി, റാഷിദ് എടത്തോട്, സത്താർ കുന്നുംകൈ, ഇസ്മായിൽ മുഗളി, അഷറഫ് ഉളുവാർ, അസീസ് പെർമുദ, അസീസ് ആറാട്ടുകടവ്, അബ്ദുല്ല ഒറ്റത്തൈ , ബദറുദീൻ ബെൽത്ത, ഫാറൂഖ് കൊളവയൽ , അഷറഫ് ആദൂർ, ഷാ ബന്ദിയോട്, മുസബ്ബിർ ഇ പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി പി കെ അഷ്റഫ് സ്വാഗതവും ട്രഷറർ ഉമ്പു ഹാജി പെർള നന്ദിയും പറഞ്ഞു.