ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗം വരാൻ സാധ്യത

78

തിരുവനന്തപുരം : മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗബാധയെ തടയാവുന്നതാണ്. എന്നാല്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ അതില്‍ നിന്നു തന്നെ രോഗം വരാനും സാധ്യതയുണ്ട്.

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലമായതോടെ പുറത്തിറങ്ങുന്ന പലരുടെയും മാസ്‌കുകള്‍ നനയാന്‍ തുടങ്ങിയിട്ടുണ്ട്. നനഞ്ഞതും ഈര്‍പ്പമുള്ളതുമായ മാസ്‌കുകള്‍ ധരിക്കുന്നത് ദോഷകരമാണ്. ഈര്‍പ്പം നിറഞ്ഞ മാസ്‌കുകള്‍ വായു സഞ്ചാരത്തെ തടസപ്പെടുത്തുകയും അതുമൂലം ശ്വസന ബുദ്ധിമുട്ട് കൂടുകയും ചെയ്യും. ഈര്‍പ്പം നിറയുന്നതോടെ ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റാനുള്ള മാസ്‌കിന്റെ ശേഷിയും കുറയും. നനത മാസ്‌കുകള്‍ ബാക്ടീരികള്‍ക്കും വൈറസുകള്‍ക്കും വളരാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണ്.

ഒരു മാസ്‌ക് പരമാവധി ആറു മണിക്കൂര്‍ നേരം മാത്രമെ ഉപയോഗിക്കാവൂ. ഒറ്റത്തവണ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. മാസ്‌കുകള്‍ ഊരുമ്ബോഴും പ്രത്യേകം ശ്രദ്ധിക്കണം. ഊരുമ്ബോള്‍ മാസ്‌കിന്റെ പുറം പാളിയില്‍ ഒരിക്കലും തൊടരുത്.

ഒരേ മാസ്‌ക് കൂടുതല്‍ നേരം ഉപയോഗിക്കുന്നതും ദോഷകരമാണ്. ശരിയായ രീതിയില്‍ മാസ്‌കുകള്‍ ധരിക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും ശീലിക്കണം. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്. ഉപയോഗിച്ച മാസ്‌ക് അവരവര്‍ തന്നെ കഴുകണം. 2 മിനിട്ടെങ്കിലും സോപ്പ് വെള്ളത്തില്‍ മുക്കി വെച്ച ശേഷം വേണം മാസ്‌ക് കഴുകാന്‍.

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍.

NO COMMENTS