തിരുവനന്തപുരം : കേരളത്തില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെ കാലവര്‍ഷം ദുര്‍ബലമായി തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം .
ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞാഴ്ച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു മുകളിലാണ്. ഇതിന്റെ സ്വാധീനത്തില്‍ മധ്യ ഇന്ത്യയിലും കൊങ്കണ്‍ തീരത്തും മഴ തുടരുമെന്നു മുന്നറിയിപ്പില്‍ പറയുന്നു. ഈ ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപം കൊള്ളും. എന്നാല്‍ ഇത് കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്നും അറിയിക്കുന്നു.