തിരുവനന്തപുരം,കൊച്ചി വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു

226

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്തത് ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.പാകിസ്താന്റെ സൈബര്‍ അറ്റാക്കാണെന്നാണ് സംശയിക്കുന്നത്. കാശ്മീരി ചീതഹ് ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. നല്ല ആള്‍ക്കാരുമായി ഏറ്റുമുട്ടുക. അല്ലാത്തവര്‍ മരിക്കുക. ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. തുടങ്ങിയ പാകിസ്താന്‍ സൈബര്‍ അറ്റാക്കേഴ്സ് എന്ന പേരില്‍ വന്ന മെസേജുകളാണ് വെബ്സൈറ്റില്‍ തെളിയുന്നത്. ഇതിന് പിന്നാല്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ പറഞ്ഞു. വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് വിദഗ്ദരായ ആള്‍ക്കാരാണെന്ന് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പറയുന്നു. www.cochinairport.com, trivandrumairport.com തുടങ്ങിയ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് സാധാരണ രീതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY