എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

238

കോഴിക്കോട് : എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് ഹാക്ക് ചെയ്ത ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനു സമാനമായ ഡിസ്പ്ലേയാണ് ഹാക്ക് ചെയ്യപ്പെട്ട എംടിയുടെ വെബ്സൈറ്റിലും കാണുന്നത്. ‘ഞങ്ങള്‍ അപരാജിതരാണ്’, ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY