കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന പൂര്‍ത്തിയായി. പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ ഡി.എം.ആര്‍.സി സര്‍ക്കാരിന് കൈമാറും. രാവിലെ ഇ ശ്രീധരന്‍ പാലം സന്ദര്‍ശിച്ച്, പരിശോധനാ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെ രാത്രിയോടെ പണി പൂര്‍ത്തിയാക്കി പാലം സര്‍ക്കാരിന് കൈമാറും. പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും.പെയിന്റിംഗ് പൊലുള്ള ചെറിയ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ശനിയാഴ്ച തുടങ്ങിയ ഭാര പരിശോധന കഴിഞ്ഞദിവസം രാത്രിയാണ് പൂര്‍ത്തിയായത്. പാലത്തിലുള്ള 35 മീറ്ററിന്റെയും, 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാരപരിശോധന. ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.