യു പി യിൽ മലയാളികളായ സ്ത്രീകളെയും കുട്ടിയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

24

തിരുവനന്തപുരം: യു പി ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളെയും കുട്ടിയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് മോചിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖ്നൗ ജയിലിൽ കഴിയുന്ന ഫിറോസ്, അന്‍ഷാദ് എന്നിവരെ സന്ദര്‍ശി ക്കാന്‍ എത്തിയ ബന്ധുക്കളായ മൂന്ന് സ്ത്രീകളെയും ഏഴു വയസ്സു ള്ള കുട്ടിയെയുമാണ് അന്യായമായി യുപി പോലീസ് അറസ്റ്റ് ചെയ്തത് .

ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞു എന്ന വ്യാജവാദം ഉന്നയിച്ചുകൊണ്ട് ഒരാഴ്ചയായി യോഗിയുടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന വ്യക്തിയുടെ ഉമ്മയെയും ഭാര്യയെയും മകനെനും പല നിലയിലും ദ്രോഹിക്കാന്‍ ശ്രമിച്ച യുപി പോലീസ് അവസാനം അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തത് തികഞ്ഞ അന്യായമാണ്. സിസിടിവി ഓഫ് ചെയ്തും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുമാണ് പോലീസ് അതിക്രമം നടത്തിയത്.

ഒരേസമയം ആര്‍ടിപിസിആര്‍ എടുത്ത് വ്യക്തികളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും കുറച്ചുപേരെ വിട്ടയ ക്കുകയും ചെയ്തതിന്റെ യുക്തി എന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. മുസ്‌ലിം കുടുംബങ്ങള്‍ക്കു നേരെ ഉന്മൂലന രാഷ്ട്രീയം നടപ്പിലാക്കാനാണ് ഹിന്ദുത്വ ഭീകരരായ യോഗിയും സംഘവും ശ്രമിക്കുന്നത്. അന്യായമായ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കി മുസ്‌ലിം യുവാക്കളെ തുറങ്കലില്‍ അടയ്ക്കുക, തടവുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധം തടസ്സങ്ങള്‍ സൃഷ്ടിക്കുക, ബന്ധുക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ തരത്തിലുള്ള ഭരണഘടന ലംഘനവും ഏകാധിപത്യവുമാണ് യുപിയില്‍ നടപ്പാക്കാന്‍ യോഗി ശ്രമിക്കുന്നത്.

സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തോടും ഇതേ നിലപാടാണ് യുപി സര്‍ക്കാര്‍ സ്വീകരി ച്ചത്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തിയോടൊപ്പം നില്‍ക്കാത്തവരെ മനുഷ്യരായി കാണാത്ത സ്ഥിതിവിശേഷമാണ് യുപിയില്‍ അരങ്ങേറുന്നത്. ഇത്തരം ഏകാധിപത്യ തേര്‍വാഴ്ചക്കെതിരെ ശക്തമായ ജനകീയ പോരാട്ടം ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS