ക്ഷേമപെൻഷൻ 62 ലക്ഷം പേർക്ക്‌ ഈയാഴ്ച വിതരണം ചെയ്യും.

21

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 62 ലക്ഷംപേർക്ക്‌ മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഈയാഴ്ച ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടു മാസത്തെ പെൻഷനും നൽകാനാണ്‌ ആലോചന. ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ഈയാഴ്ചതന്നെ വിതരണം ആരംഭിക്കും. അടുത്ത മാസം രണ്ടു ഗഡു പെൻഷനായ 3200 രൂപയും നൽകാനാണ്‌ ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച്‌ ഒരാൾക്ക്‌ 4800 രൂപവീതം ലഭിക്കും.

900 കോടി രൂപയാണ്‌ ഒരു മാസത്തെ പെൻഷനായി സർക്കാർ ചെലവിടുന്നത്‌. മൂന്നു മാസത്തെ പെൻഷൻ നൽകാൻ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടും പെൻഷൻ എത്തിക്കും.

NO COMMENTS

LEAVE A REPLY