ഡേറം: ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ ടോസ് ലഭിച്ച വിന്‍ഡീസ് ബോളിങ് തിരഞ്ഞെടുത്തു. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും നേര്‍ക്കുനേര്‍. ഡേറം ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നിനാണ് മത്സരം. ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമല്ല.
ഏഴ് മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ വിജയിച്ച അവരുടെ രണ്ട് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെയാണ് ലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. ഏഴ് മത്സരങ്ങള്‍ കളിച്ച വെസ്റ്റിന്‍ഡീസ് മൂന്ന് പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ്.