തിരുവനന്തപുരം: അതിശക്തമായ മണ്ണിടിച്ചിലാണ് പുത്തുമലയില്‍ ദുരന്തം വിതച്ചതെന്നാണ് ജില്ലാ മണ്ണ് സംരക്ഷണം ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
മരണം 86 ആയി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, ദുരിത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും
ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം അതിശക്തമായി ഒരു നിശ്ചിത ഭാഗത്ത് കൂടി പുറത്തേക്ക് ഒഴുകിയെത്തുന്നാണ് ഉരുള്‍പൊട്ടല്‍. എന്നാല്‍ പുത്തുമലയില്‍ ഇതല്ല ഉണ്ടായത്. മണ്ണിടിച്ചിലാണ് ഉണ്ടായാത്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണിനോടൊപ്പം ഇത്രത്തോളം തന്നെ വെള്ളവുമാണ് ഇടിഞ്ഞു വന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്ബ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. മുറിച്ച മരങ്ങളുടെ ദ്രവിച്ച വേരുകളിലെ വിടവുകളിലൂടെ വെള്ളം അടിയിലെ പാറയിലേക്ക് ഒഴുകിയെത്തിയതോടെ പൈപ്പിങ് പ്രതിഭാസത്തിലൂടെ മണ്ണ് താഴേക്ക് ഊര്ന്നിറുങ്ങുകയായിരുനെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപകടത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.