വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു .

119

ന്യൂ​ഡ​ല്‍​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യെ ഡ​ല്‍​ഹിയിലെ എയിംസ് ആശുപത്രിയിലെ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. കേ​സി​ല്‍ സി​ബി​ഐ ഇ​തു​വ​രെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി പൂ​ര്‍​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം മാ​ത്ര​മേ മൊ​ഴി എ​ടു​ക്കു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​നും എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ല​ക്നോ​വി​ലെ കിം​ഗ് ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും എ​യിം​സി​ല്‍ എ​ത്തി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്ബോ​ള്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഒ​രു മാ​സ​ത്തെ ചി​കി​ത്സ​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​ത്.

ജൂ​ലൈ 28നാ​ണ് പെ​ണ്‍​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നും സം​ഘ​വും സ​ഞ്ച​രി​ച്ച കാ​റി​ല്‍ ട്ര​ക്കി​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ര​ണ്ട് അ​മ്മാ​യി​മാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ന​മ്ബ​ര്‍ മ​റ​ച്ച ട്ര​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​റി​നെ​തി​രെ​യാ​ണ് പെ​ണ്‍​കു​ട്ടി ബ​ലാ​ല്‍​സം​ഗ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ ത​ന്നെ എം​എ​ല്‍​എ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി.

NO COMMENTS