എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍ കുമാര്‍ വിജയിക്കും – കെ മുരളീധരന്‍

119

തിരുവനന്തപുരം: എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മോഹന്‍ കുമാര്‍ 8000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു മുരളീധരന്‍. മോഹന്‍ കുമാര്‍ നല്ല മാര്‍ജിനില്‍ ജയിക്കും. ഒരുപക്ഷേ തനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചേക്കാം. എന്‍എസ്‌എസ് യുഡിഎഫിന് വോട്ട് ചെയ്യുമ്പോൾ മറ്റു സമുദായങ്ങള്‍ തിരിച്ചു ചെയ്‌തേക്കാമെന്ന വാദം നിലനില്‍ക്കുന്നതല്ല. അത്തരം സാധ്യത ഇവിടെയില്ല. സിപിഎമ്മിന്റെ നേതാക്കളുടെ തെറ്റായ സമീപനത്തില്‍ മനംനൊന്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്യും.

മാത്രമല്ല, ആര്‍എസ്‌എസ് ശാഖകളില്‍പ്പെട്ട ചിലര്‍ തന്നെ പറയുന്നത് ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുമെന്നാണ്. എന്‍എസ്‌എസിനെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ക്കാണ് ശക്തി, എന്‍എസ്‌എസിന് അല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ എല്ലാ നീക്കങ്ങളെയും അതിജീവിച്ച്‌ യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്‍ എസ്‌ എസ്സിനെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും എന്‍എസ്‌എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതിൽ മറ്റു കക്ഷികള്‍ക്ക് അമര്‍ഷമുണ്ട് എന്നും ഈ സാഹചര്യത്തിൽ ആര്‍എസ്‌എസ് സിപിഎമ്മിന് വോട്ട് മറിക്കാന്‍ സാധ്യത യുണ്ട് എന്നും മുരളീധരന്‍ പറയുന്നു.

NO COMMENTS