വാട്ട്സ്‌ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ ഇനിമുതല്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകൂ

252

ന്യൂഡല്‍ഹി: വാട്ട്സ്‌ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ ഇനിമുതല്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകൂ. വാട്ട്സ്‌ആപ്പിന്റെ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ വാട്ട്സ്‌ആപ്പ് ലഭ്യമാകില്ല. ഉപഭോക്താക്കളെ വാട്സ് ആപ് നിര്‍ബന്ധിക്കില്ലെന്നും പുതിയ നയവുമായി മുന്നോട്ട് പോകുമെന്ന് കമ്ബനി വ്യക്തമാക്കി. സ്വകാര്യതാ നയം ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.നാളെ മുതല്‍ പുതിയ നയം നിലവില്‍ വരും.നയം അംഗീകരിക്കാത്തവര്‍ വാട്ട്സ്‌ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതോടെ വിവരങ്ങള്‍ സെര്‍വറില്‍നിന്ന് നഷ്ടപ്പെടും. ഇത് മൂലം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് തിരിച്ചു വാട്ട്സ്‌ആപ്പ് പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ഒരുതവണ ഈ നയം തള്ളിയവര്‍ക്ക് ഇനി അംഗീകരിക്കാനുമാകില്ല.

NO COMMENTS

LEAVE A REPLY