മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന വിരൂപിയായ ഒരു ജീവിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ ഇടംപിടിച്ചത് അടുത്തിടെയാണ്. കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ നിന്നും പിടികൂടിയ ജീവിയാണത്രേ ഇതെന്നാണ് ചിത്രത്തിനൊപ്പമുള്ള വിശദീകരണം. എന്നാല്‍, ഈ ദൃശ്യങ്ങളുടെ സത്യം അറിഞ്ഞാല്‍ കഷ്ടം തോന്നും. അസുഖം ബാധിച്ച ഒരു കരിങ്കരടിയാണ് ഇത്. മലേഷ്യയില്‍ നിന്നും 2015 ഏപ്രിലില്‍ പുറത്തുവന്ന ചിത്രമാണ് ഇത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഇതിന്‍റെ ശരീരം വികൃതമാകുകയായിരുന്നു.
എന്നാല്‍, അടുത്തിടെയാണ് ഈ ചിത്രം വാട്സാപ്പിലൂടെ പ്രചരിച്ചു തുടങ്ങിയത്.