ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശ ങ്ങളും അയ്ക്കാന്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ട് നേരിടുന്നതായും സ്റ്റാറ്റസ് അപ്‌ഡേഷൻ നിലച്ചതായും വാട്‌സ്‌ആപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ടില്ല.
വാട്‌സ്‌ആപ്പില്‍ മീഡിയ ഫയലുകല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോൾ പ്രശ്‌നങ്ങളുണ്ട്. പലപ്രദേശങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നുംലഭ്യമല്ല.
ആഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ട്. ട്വിറ്ററിലൂ ടെയാണ് ഈ പ്രശ്‌നം പലരും ഡിജിറ്റല്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. പലരും വാട്‌സ്‌ആപ്പിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ട്വിറ്ററില്‍ ഉന്നയി ക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്