കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ – ആലപ്പുഴയിൽ കണക്കുകളെല്ലാം ആരിഫിനൊപ്പം നിന്നു.

129

കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ – ആലപ്പുഴയിൽ കണക്കുകളെല്ലാം ആരിഫിനൊപ്പം നിന്നു.
99.92% വോട്ടെണ്ണി കഴിഞ്ഞപ്പോൾ എ എം ആരിഫിന് 4,4303 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ അക്കൗണ്ടിലെത്തിയത് 4,33790 വോട്ടുകളാണ്. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നിയമസഭയിലേക്ക് ജയിപ്പിച്ചു വിട്ട അരൂർ കൈവിട്ടപ്പോൾ ചേർത്തലയിൽ ലഭിച്ച പതിനാറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തിൽ നിർണായകമായത്.

2016 ലോക്സഭാ തിരഞ്ഞെടുപ്പിൽ 12,61,739 വോട്ടർമാരുണ്ടായിരുന്ന ആലപ്പുഴ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 9,94,819 പേരാണ്. വോട്ടിങ് ശതമാനം 78.78. 2016 ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാലിന് ലഭിച്ചത് ആകെ 4,62,525 വോട്ടുകൾ. 19,407 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വേണുഗോപാലിന്റെ വിജയം.

സിപിഎം സ്ഥാനാർത്ഥി സിബി. ചന്ദ്രബാബുവിന് 4,43,118 വോട്ടുകൾ ലഭിച്ചു. ബിജെപിയ്ക്ക് ലഭിച്ചത് 43,051 വോട്ടാണ്. ഇത്തവണ ആലപ്പുഴയിലുള്ള 13,51,405 വോട്ടർമാരിൽ 10,81,922 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിങ് ശതമാനം 80.12 രേഖപ്പെടുത്തി. അതായത് കഴിഞ്ഞ തവണയേക്കാൾ ഉയർന്ന പോളിങ്. 80.31 ശതമാനം വനിതകളും 79.78 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി.

62370 വോട്ടുമായി കായംകുളവും ആരിഫിനൊപ്പം നിന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ ഹരിപ്പാട് ഷാനിമോളെ പിന്തുണച്ചു. ആലപ്പുഴയും അമ്പലപ്പുഴയും കരുനാഗപ്പള്ളിയും നേരിയ മുൻതൂക്കും യു.ഡി.എഫിന് നൽകി. എന്നാൽ ചേർത്തലയിൽ ആരിഫ് നേടിയ മുൻതൂക്കത്തെ മറികടക്കാൻ ഈ മണ്ഡലങ്ങളിലെ നേരിയ ലീഡ് കൊണ്ട് യു.ഡി.എഫിന് കഴിഞ്ഞില്ല.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 80,000-ൽ ഏറെ വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളാണ് അരൂർ, ചേർത്തല, ആലപ്പുഴ എന്നിവ. അമ്പലപ്പുഴയിൽ 63,039 വോട്ടുകളും കായംകുളത്ത് 72,980 വോട്ടുകളും കരുനാഗപ്പള്ളിയിൽ 69902 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എൽഡിഎഫ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലങ്ങളാണ് അരൂരും ആലപ്പുഴയും.

ഏറ്റവും കൂടുതൽ വീറും വാശിയുമുള്ള മത്സരം കണ്ട മണ്ഡലം. തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞു, എൽ.ഡി.എഫ് വിശ്വസ്തതയോടെ കളത്തിലിറങ്ങിയ എ.എം ആരിഫ് ഒടുവിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (പത്തായിരത്തോളം).

NO COMMENTS