രാജ്യം 100 കോടി വാക്‌സിന്‍ വിതരണം ചെയ്തപ്പോൾ കേരളം സ്വീകരിച്ചത് 94ശതമാനം .

9

തിരുവനന്തപുരം : 100 കോടി വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളത്തില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ 94ശതമാനം പിന്നിട്ടു.

വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനത്തിന് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനത്തിന് (1,25,59,913) രണ്ടാം ഡോസും നല്‍കി. രണ്ടും ചേര്‍ത്ത് ആകെ 3,77,12,343 ഡോസ്. ഇനിയും ആദ്യ ഡോസ് എടു ക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തി വയ്പ്പെടുക്കാം. കൊവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞു മാണ് സ്വീകരിക്കേണ്ടത്. ചിലയിടങ്ങളില്‍ 84ദിവസം കഴിഞ്ഞും ആളുകള്‍ രണ്ടാം ഡോസ് എടുക്കുന്നില്ലെന്ന് കണ്ടെത്തി. കൃത്യമായ ഇടവേളയില്‍ തന്നെ വാക്‌സിനെടുത്ത് പ്രതിരോധം ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ക്യാമ്പുകളിൽ വാ‌ക്‌സിന്‍ നല്‍കാന്‍ പ്രത്യേക പദ്ധതി

അതതീവ്ര മഴയെതുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവര്‍ക്ക് വാ‌ക്‌സിന് നല്‍കാന്‍ പ്രത്യേക പദ്ധതി. ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് എടുക്കാനുള്ളവരുടേയും രണ്ടാം ഡോസിന് സമയമായവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്ബു കളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വാക്‌സിന്‍ നല്‍കും.

അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാരാശു പത്രിയില്‍ സൗകര്യമൊരുക്കും. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കും. ക്യാമ്ബുകളില്‍ വാക്‌സിനെടുക്കാനുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം..

NO COMMENTS