വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ജമ്മു കശ്മീരിലെ ഉറിയില്‍സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്ക അപലപിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യമറിയിച്ചത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 20 സൈനികരാണ് കൊല്ലപ്പെട്ടത്. 19 ഓളം പേര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെയും വധിച്ചിരുന്നു.ആക്രമണത്തില്‍ ഇരയായവരോടും കുടുംബങ്ങളോടും യു.എസ് അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യാ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ അമേരിക്ക ശക്തമായ പിന്തുണ നല്‍കുന്നുവെന്നും കിര്‍ബി അറിയിച്ചു.