വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീന്‍സ് പ്രീബസിനെ മാറ്റി. ജനറല്‍ ജോണ്‍ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്. അടുത്തിടെ പുതിയ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആന്റണി സ്കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് രംഗത്തെത്തിയിരുന്നു. ഇതാണ് പ്രീബസിനെ നീക്കാന്‍ കാരണമായതെന്നാണ് വിവരം. ആന്റണിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൈസ് പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ ഷോണ്‍ സ്പൈസര്‍ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ ജോണ്‍ കെല്ലി ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്നു. യുഎസ് മറൈന്‍ ഫോഴ്സിന്റെ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.