അവൻ കരഞ്ഞത് എന്തിനു വേണ്ടിയായിരുന്നു

221

സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്നതും മനുഷ്യൻ
ഭക്ഷണത്തിനായി വാ വിട്ടു കരഞ്ഞതും മനുഷ്യൻ

അവൻ കരഞ്ഞത് ഒരു നേരത്തെയന്നത്തിന്
വേണ്ടിയായിരുന്നോ ??
യുക്തിയുണ്ടായിരുന്നതാ കരിച്ചിലിലവന്റെ
എല്ലാ കണക്കുകൂട്ടലും തെറ്റി,
നമുക്കെല്ലാവർക്കും തെറ്റുന്നതും കണക്ക്

മനുഷ്യനു ലഭിച്ചതില്‍ ഏറ്റവും അപകടകരമായതു
ഭാഷയായതുകൊണ്ട് തന്നെ മനുഷ്യന്‍ ആംഗ്യ ഭാഷയിൽ
അഭയം പ്രാപിച്ചിരുന്നതും ഒരു നേരത്തെ അന്നത്തിനു വേണ്ടി

ഒഴുകുന്ന പുഴയിലെ
ഫലഭൂയിഷ്ഠമാകുന്ന അതിന്റെ
കരകള്‍ അണക്കെട്ടുണ്ടാക്കി അതിനെ
തിരിച്ചുവിട്ട് സ്വാഭാവികതയില്‍
ഇടപെടുന്നത്, മനുഷ്യനല്ലേ?

കണ്ണില്‍ കണ്ണീരില്ലാതെ ഉണങ്ങുന്നതു
കണ്ണു മൃഗീയമാകുമ്പോഴാണ് എങ്കിൽ,
ഇനി കൊറോണ വന്നത് കരയിപ്പിച്ചവനെ
കരയിക്കാനാണോ ??

ഭൂമിയിൽ നന്മയുള്ള മനുഷ്യർ എവിടെയെന്ന്
ദൈവം ടോർച്ചു അടിച്ചു നോക്കുന്ന സമയമായിരുന്നോ
തൊട്ടു മുൻപ് എങ്കിൽ –
കോവിഡ് കാലം അവന്റെ ഔദാര്യമായിരുന്നോ ?

നട്ടു നനച്ചു, വെള്ളം കോരി ,ശ്രമിക്കാം അല്ലേ ??

– ഷാജഹാൻ –

.

NO COMMENTS