കണ്ണൂരില്‍ ഒരാളെ കാട്ടാനെ കുത്തിക്കൊന്നു

192

കണ്ണൂര്‍: കണ്ണൂർ കേളകത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കേളകം നരിക്കടവ് സ്വദേശി അഞ്ചാനിക്കൽ ബിജുവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ മരിച്ചത്. പുലർച്ചെ ഒരു മണിക്കാണ് സംഭവം.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കൃഷിയിടത്തിലിറങ്ങിയ ആനയെ ബിജുവും ജ്യേഷ്ഠനും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞെത്തിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഓടുന്നതിനിടെ ബിജു മരത്തിൽ തടഞ്ഞ് വീണതോടെയാണ് കാട്ടാനയുടെ പിടിയിലകപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കേളകത്ത് ഇന്ന് ജനകീയ ഹർത്താൽ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY