വന്യജീവി വാരാഘോഷം – വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍.

371

കോട്ടയം : വന്യജീവിവാരത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരങ്ങളും, എട്ടിന് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരങ്ങളും നടത്തും.

എല്‍.പി, യു.പി വിഭാഗങ്ങളില്‍ പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്‍റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്കൂള്‍, കോളേജ് തലങ്ങളില്‍ ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്‍റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍.

കോട്ടയം സെന്‍റ് ജോസഫ് കോണ്‍വെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0481 2310412 എന്ന നമ്പരിലും വനം വകുപ്പിന്‍റെ വെബ്സൈറ്റിലും (www.forest.kerala.gov.in ) ലഭിക്കും.

NO COMMENTS