വയർമാൻ: ഏകദിന പരിശീലനം ഒക്‌ടോബർ അഞ്ചിന്

29

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും. ഇതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് www.ceikerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതതു ജില്ലയിലുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം.

NO COMMENTS