മുംബൈ: അഞ്ച് വയസ്സുള്ള കുഞ്ഞിനെ സ്ത്രീ പതിനഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞു. മുംബൈയിലാണ് സംഭവം.
കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വഴക്കിനെ തുടർന്ന് അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെയാണ് ഫളാറ്റിന്റെ 15 ാം നിലയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. മുംബൈയിലെ ബൈകുളയിൽ വിഘ്നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുതിയിട്ടില്ല.