സ്വകാര്യ ആശുപത്രിയില്‍ പ്രസവ ചികില്‍സ കഴിഞ്ഞ യുവതി മരിച്ചു ; ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു.

244

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതി മരിച്ചു. ചികില്‍സ പിഴവാണ് യുവതി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു.അമ്പലത്തറ അല്‍-ആരീഫ് ആശുപത്രിയില്‍ ചികിസയില്‍ കഴിഞ്ഞ ബീമാപള്ളി പുതുവല്‍ പുരയിടം ടി.സി 70/1371ല്‍ നസീയത്ത് ബീവി(31) യാണ് വ്യാഴ്ച്ച രാവിലെ ആശുപത്രിയില്‍ വച്ച് മരണപെട്ടത്

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ;

പ്രസവ ചികില്‍സയുമായി ബന്ധപെട്ട് യുവതി അല്‍-ആരീഫ് ആശുപത്രിയിലെ ഡോക്ടറുടെ കീഴിലാണ് ചികില്‍സ നടത്തിവരുന്നത്.ചെവ്വാഴ്ച്ച ആശുപത്രിയില്‍ സ്ക്കാനിങിം എത്തിയ യുവതിയെ അടിയന്തരമായി അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ അഡ്മിറ്റുചെയ്തു.ബുധനാഴ്ച്ച രാവിലെ 10.30യോടെ ഇവരുടെ പ്രസവം സിസേറിയന്‍ മൂലം നടന്നു. നെസിയയെ രാവിലെ തന്നെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഒന്നരയോടെ ശ്വാസതടസം അനുഭവപ്പെടുകയയും യുവതിയ ഐ.സി.യുലിലേക്ക് പ്രവേശിപ്പിക്കുകയു ചെയ്തിരുന്നു. തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു .

മരണ വാർത്ത അറിഞ്ഞ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി സംസാരിക്കണമെന്ന് ആവശ്യപെട്ടുവെങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇതിനെ തടഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രകോപിതരായി ആശുപത്രി അടിച്ചുതകര്‍ത്തു. ഇതിനിടെ പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലുംവിജയിച്ചില്ല. ഇതോടെ ആശുപത്രിയില്‍ നിന്നും മൃതദേഹം കൊണ്ടുപോകില്ലന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തില്‍ ബീമാപള്ളി ജമാഅത്ത് ഭാരവാഹികള്‍,വാര്‍ഡ് കൗണ്‍സിലര്‍, മരിച്ച യുവതിയുടെ ബന്ധുക്കള്‍ എന്നീവരുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു .

NO COMMENTS