ഡല്‍ഹി: ഡല്‍ഹിയിലെ ചൗളയിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം – 26 വയസ്സുള്ള യുവതിയുടെ മൃതദേഹമാണ് പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകന്‍ സതീഷ് കുമാര്‍ എന്നയാളെ ഒരാഴ്ചയ്ക്ക് ശേഷം അസമില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു .സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അസമിലേക്ക് കടന്നു കളയുകയായിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ചെയ്‌തെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
രണ്ട് തവണ ഇയാള്‍ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും . ആദ്യം വായ്‌പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത് .യുവതിയുമായി പ്രണയത്തിലായിരുന്ന സതീഷിന് വേറെ ഭാര്യയുണ്ട്. യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഫ്ലാറ്റിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ഇയാള്‍ സംഭവ സ്ഥലത്തു നിന്നും കടന്നുകളയുക യായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിനാണ് ഡല്‍ഹിയില്‍ എത്തിയത്.ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. മൃതദേഹം കണ്ടെത്തു ന്നതിന് രണ്ട് ദിവസം മുമ്പെങ്കിലും കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബര്‍ 25 നാണ് മൃതദേഹം പുറത്തെടുത്തത്. അറസ്റ്റിലായ സതീഷ് ഗുരുഗ്രാമിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനാണ്.