മുംബൈ: ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിയായ യുവതിയുടെപീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ഹര്‍ജി പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അഭിഭാഷകന്‍ യുവതിയുടെ വാദങ്ങള്‍ എഴുതി നല്‍കി. ഹര്‍ജിയില്‍കഴിഞ്ഞ വ്യാഴാഴ്ച കോടതിവാദം കേട്ടിരുന്നു. മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്.
ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇരുവരും മുംബൈയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്നതിനും വ്യക്തമായ തെളിവുണ്ട്,ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയെങ്കില്‍ പിന്നെ എങ്ങനെ പീഡന പരാതി നിലനില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചോദിച്ചു. ബലാല്‍സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനില്‍ക്കില്ല. പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വാദിച്ചു.
യുവതിയെ ബിനോയ് വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ദിവസം ബിനോയ് മുംബൈയില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫിലായിരുന്നു. 2009 മുതല്‍ 2015 വരെ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. 2019 നു മുമ്ബ് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബിനോയ് കോടിയേരിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു.