മിൽമ ഉത്പന്നങ്ങൾ വിതരണം ചെയ്യാനാകുന്നതരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം

18

മിൽമ ഉത്പന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്‌നിർദേശിച്ചു.

സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ വനിതകൾക്ക് പാൽ ശേഖരിച്ച് വീടുകളിൽവിതരണം ചെയ്യുന്നത് സാധ്യമാക്കാൻ ആവശ്യമായ ധനസഹായം നൽകുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാൻ ഈവർഷത്തെ പദ്ധതി രൂപീകരണ മാർഗരേഖ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. സ്വയം തൊഴിലിന് ടാക്‌സി കാർ, പിക് അപ് വാൻ, ഇരുചക്ര വാഹനം, ഓട്ടോറിക്ഷ തുടങ്ങിയവ വനിതകൾക്ക്‌നൽകുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.

ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗം വികസനഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിതാ ഘടക പദ്ധതിക്ക്വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും ഉയർത്തുന്നതിൻറെ ഭാഗമായാണ്ഈ നടപടി. മിൽമയുടെ ഭാഗമായ ഉൽപ്പന്ന വിതരണം തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽപ്രോത്സാഹിപ്പിക്കണം. അതിന് ആവശ്യമായ സഹായം വിതരണക്കാരായ സ്ത്രീകൾക്ക് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ഒരുക്കിനൽമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

NO COMMENTS