വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

101

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Enterpreneurship Development Programme for Women) സംഘടിപ്പിക്കുന്നു. 2024 ജൂലൈ 2 മുതൽ 12 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസിൽ വെച്ചാണു പരിശീലനം നടക്കുന്നത്.

ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് & പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്‌മെന്റ്‌, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കു ന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജൂൺ 30ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890, 2550322, 9188922800.

NO COMMENTS

LEAVE A REPLY