ശബരിമല ദര്‍ശനത്തിനായി യുവതികളടക്കമുള്ള സ്ത്രീകൾ തമിഴ് നാട്ടില്‍ നിന്നും ഇന്ന് യാത്ര തിരിക്കും.

143

ചെന്നൈ: ശബരിമല ദര്‍ശനത്തിനായി 45 പേരടങ്ങുന്ന സംഘം ഇന്ന് തമിഴ് നാട്ടില്‍ നിന്നും യാത്ര തിരിക്കും. യുവതികളടക്കമുള്ള സ്ത്രീകളാണ് സംഘത്തിലുള്ളത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് ഇവര്‍ കേരളത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും യാത്ര തിരിച്ചിരിക്കുന്ന സ്ത്രീകള്‍ കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച്‌ പമ്ബയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പോലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് പതിനൊന്നു പേരുടെ സംഘമാണ് എത്തുന്നത്. ഇതില്‍ ഒമ്ബത് പേര്‍ ചെന്നൈയില്‍ നിന്നും രണ്ട് പേര്‍ മധുരയില്‍ നിന്നുമാണ് എത്തുന്നത്. മധുരയില്‍ നിന്നെത്തുന്ന രണ്ട് പേരും യുവതികളാണ്. ഇവര്‍ ഇന്ന് വെകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. അതേസമയം ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക.

വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ചിലര്‍ അഞ്ച് ദിവസത്തെ വൃതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. എന്നാല്‍ മാലയിടാതെ എത്തുന്ന സ്ത്രീകള്‍ പമ്ബയിലെത്തിയാല്‍ മാലയിടുമെന്നാണ് റിപ്പോര്‍ട്ട്. ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും, സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് യാത്ര തിരിക്കുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുഞ്ഞു

NO COMMENTS