ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മറുപടി പറയേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നും മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതിന് ലോക്സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് ടി.എന്‍.പ്രതാപന് എംപി.
സഭയില്‍ തങ്ങളുയര്‍ത്തിയ പ്രതിഷേധത്തില്‍ മാപ്പ് പറയില്ലെന്നും ചോദ്യം ഉന്നയിക്കുന്നവരെ നിശബ്ദരാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രതാപന് പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 25നാണ് മഹാരാഷ്ട്ര വിഷയത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപനെയും ബൈഹി ഈഡനെയും സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തത്.