തിരുവനന്തപുരം : ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തി ൽ ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സാമൂഹിക സംരംഭകത്വ വികസന പരിപാടിയിലൂടെയാണ് ‘ വുമൺ ഓൺ വീൽസ് ‘ എന്ന പേരിൽ യുവതികൾക്ക് 50 ശതമാനം സബ്‌സിഡിയോടുകൂടി ഇരുചക്ര വാഹനവും ലാപ്ടോപ്പും വിതരണം ചെയ്യുന്നുത്ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകു. 4 മണിക്ക് പുത്തിരിക്കണ്ടം മൈതാനത്ത് വച്ച് സംഘടിപ്പിക്കുന്ന ചടങ്ങ് സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആൻ്റണി രാജു (എം.എൽ.എ), എം വിൻസെന്റ് (എം.എൽ.എ) സ്‌പർജൻ കുമാർ ഐ പി എസ് (ദക്ഷിണ മേഖല ഐ.ജി) വി വി രാജേഷ് (ബി ജെ പി ജില്ലാ പ്രസിഡന്റ് ലക്ഷമി നായർ (സെലിബ്രിറ്റി) സിമി ജോതിഷ് (കൗൺസിലർ, ചാല) തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.
നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ എൻ ആനന്ദകുമാർ അധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന കോർഡി നേറ്റർ അനന്തു കൃഷ്‌ണൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് (എൻ.ജി.ഒ ) എം ആർ മനോജ്, വൈസ് പ്രസിഡന്റുമാരായ ഷൈനി, വിജയദാസ്, മോഹനൻ നായർ, ജില്ലാ സെക്രട്ടറി വി ജയകുമാർ ജോയിന്റ് സെക്രട്ടറിമാരായ ഹജികുമാർ ,ലാസർ തുടങ്ങി യവർ പങ്കെടുക്കും.