സാമ്പത്തിക സ്വയം പര്യാപ്തത സ്ത്രീകള്‍ക്കും ഉണ്ടാവണം

116

കാസറഗോഡ് : പലരുടെയും കുടുംബ ബന്ധങ്ങള്‍ ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സാത്തിക ഭദ്രത സ്ത്രീകളിലും ഉണ്ടാവണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു. വിദ്യാനഗര്‍ ത്രിവേണി കോളെജില്‍ നടത്തിയ പ്രീ-മാരിറ്റല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അവര്‍.

പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. ദൈനം ദിന ജീവിതച്ചിലവ് വര്‍ദ്ധിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ജോലി നേടിയെടുക്കണം. സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ വി ഗോപിനാഥന്‍ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റര്‍ എം. വിജയന്‍ നമ്പ്യാര്‍ സ്വാഗതവും ഇഗ്ലീഷ് വിഭാഗം മേധാവി കെ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

NO COMMENTS