ദില്ലി: നടിയെ ആക്രമിച്ച സംഭവത്തിൽ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയ വനിത കമ്മിഷൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. നടിക്കെതിരെയുള്ള ആക്രമണം ദേശീയതലത്തിൽ തന്നെ വലിയചർച്ചയായ സാഹചര്യത്തിലാണ് വനിതാകമ്മീഷൻ സ്വമേധയഇടപെടാൻ തീരുമാനിച്ചത്. കുറ്റവാളികൾക്കെതിരെ എന്തൊക്കൊ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയെ നേരിട്ട് വിളിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സംസ്ഥാനസർക്കാരും പൊലീസും മതിയായരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ അന്വേഷണം നടത്താനും ദേശീയവനിതാകമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ കേന്ദ്രമന്ത്രിമാർ സംസ്ഥാനസർക്കാരിനെ നിശതമായി വിമർശിച്ച് രംഗത്തെത്തി. കുറ്റവാളികളെ സഹായിക്കിലല്ല സാധാരണജനങ്ങളെ സംരക്ഷിക്കുകയാണ് സംസ്ഥാനസർക്കാരിന്റെ ചുമതലയെന്ന് കേന്ദ്രവനിതാശിക്ഷുക്ഷേമ മന്ത്രി മേനകഗാന്ധി പറഞ്ഞു. സർക്കാർ മനുഷ്യത്വവും നട്ടെല്ലും ധൈര്യവും കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചരാണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി വെങ്കയ്യനായിഡു അറിയിച്ചു.