നടിക്കെതിരായ പരാമര്‍ശം നടത്തിയ സലിംകുമാറിനും ദിലീപിനുമെതിരെ വനിതാ കമ്മീഷന്‍

202

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ നടന്‍ സലിംകുമാറിനെതിരെ വനിതാ കമ്മീഷന്‍. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. നടിക്കെതിരായ പരാമര്‍ശം അവരെ ആക്രമിക്കുന്നതിനു തുല്യമെന്നു വനിതാ കമ്മീഷന്‍ പറയുന്നു. നടിയെ കുറിച്ച്‌ ദിലീപും സലിംകുമാറും നടത്തിയ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. എന്ത് മനസിലാക്കിയിട്ടാണ് ദിലീപും സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്നും അവര്‍ ചോദിച്ചു. നടിയുടെ പേര് വ്യക്തമാക്കി പരാമര്‍ശം നടത്തിയത് ആരായാലും അവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

NO COMMENTS