തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ കലക്ടീവ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണത്തിന് വിയു കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടന്മാരായ സലിം കുമാര്‍, അജു വര്‍ഗീസ് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദിലീപിനെതിരെ കേസെടുത്തതായി സ്ഥിരീകരിച്ചിട്ടില്ല.