തിരുവനന്തപുരം : എടപ്പാളിലെ സിനിമാ തീയറ്ററില്‍ അമ്മയുടെ സാന്നിധ്യത്തില്‍ പത്തു വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള വനിതാ കമ്മീഷന് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈനിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൃത്താല സ്വദേശി കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെയും പത്തു വയസുകാരിയുടെ അമ്മയെയും റിമാന്റ് ചെയ്തിരുന്നു.