വനിതാ ലോകകപ്പ് പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ സെമിയില്‍. പാകിസ്ഥാനെതിരെ 95 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് അത് മറികടക്കാനായില്ല. എക്തയുടെ ശക്തമായ ബൗളിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ 38 ഓവറില്‍ വെറും 74 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്തായത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം ജയം വേള്‍ഡ് കപ്പില്‍ ഇന്ത്യ സ്വന്തമാക്കി.