തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പുതുതായി പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
അദ്ധ്യക്ഷതവഹിക്കും.
നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ് മുഖ്യാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുഭായി ടി പി, പ്രിൻസിപ്പൽ സിനിമോൾ കെ ജി തുടങ്ങിയവർ പങ്കെടുക്കും.