കേരളത്തില്‍ ‘വനിതാ മതിൽ’ ബ്രിട്ടനില്‍ ‘മനുഷ്യ മതില്‍’

167

ലണ്ടന്‍ : കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കുന്നു. ഇന്ത്യ ഹൗസിന‌് മുമ്ബില്‍ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 30ന് പകല്‍ രണ്ടിന് “മനുഷ്യമതില്‍ ” നിര്‍മിക്കാനാണ് സമീക്ഷ ദേശീയ യോഗ തീരുമാനം.

ദേശീയ സമിതി യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രസിഡന്റും യുകെ ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപ്പുര അധ്യക്ഷനായി. സ്വപ്ന പ്രവീണും ജയന്‍ എടപ്പാളും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാനായി സ്വപ‌്ന പ്രവീണിനെയും കണ്‍വീനറായി ദിനേശ‌് വെള്ളാപ്പള്ളിയേയും തെരഞ്ഞെടുത്തു.

NO COMMENTS