കൊച്ചി: ഇരുണ്ട കാലഘട്ടത്തിലേക്ക് ഞങ്ങൾക്ക് തിരിച്ചു പോകാന്‍ ആകില്ല എന്ന സ്ത്രീകളുടെ പ്രഖ്യാപനമാണ് വനിതാ മതിലെന്ന് ;സുഭാഷിണി അലി. വനിതാ മതിലിനെ എതിര്‍ക്കുന്ന യാഥാസ്ഥിതികരുടെ യഥാര്‍ത്ഥ മുഖം ഒരിക്കല്‍ വ്യക്തമാകുമെന്നും സുഭാഷിണി അലി പറഞ്ഞു. തങ്ങള്‍ക്ക് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ ആണ്. അതില്‍ അഭിപ്രായം പറയാന്‍ നേതാക്കള്‍ക്ക് അവകാശമില്ല. സ്ത്രീകളുടെ അവകാശ പ്രഖ്യാപനങ്ങളാണ് വനിതാ മതില്‍ എന്നും സുഭാഷിണി അലി പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ഇന്ന് വനിതാമതില്‍ തീര്‍ക്കുക.
എസ്‌എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്ബോഴും പാര്‍ട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതില്‍. 3.30 ക്കാണ് ട്രയല്‍. കാസര്‍കോട് ടൗണ്‍ സ്ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്ബലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.